Site icon Janayugom Online

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. രാഹുല്‍ ഗാന്ധി, പിയങ്ക ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, തുടങ്ങിയ നേതാക്കളെല്ലാം അധ്യക്ഷ സ്ഥാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. ആദ്യം 11 അംഗ ദേശീയ സമിതിയാകും പ്രഖ്യാപിക്കുക. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും പിന്നാലെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Mallikar­jun Kharge took charge as Con­gress president

You may also like this video;

Exit mobile version