Site iconSite icon Janayugom Online

സ്വന്തം സംസ്ഥാനമായ കര്‍ണ്ണാടകയിലെ ഭാരത്ജോ‍ഡോയാത്രയില്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയും രാഹുലിനൊപ്പം

mallikarjun khargemallikarjun kharge

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി മല്ലികാര്‍ജ്ജുനഖാര്‍ഗെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടക്കുന്നു.ഖാര്‍ഗെയുടെ സംസ്ഥാനംകൂടിയാണ് കര്‍ണ്ണാടക.

പത്തുദിവസത്തിലേറെയായി സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ഭാരത്ജോഡോ യാത്രയില്‍ ഖാര്‍ഗെ പങ്കെടുക്കുന്നത് ഇന്ന് ആദ്യമായിട്ടാണ്.സോണിയ കുടുംബത്തിന്‍റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാണ് മല്ലികാര്‍ജ്ജുനഖാര്‍ഗെ എന്നാണ് പറയപ്പെടുന്നത്.പാര്‍ട്ടി പ്രസിഡന്‍റായി മത്സരിക്കുന്ന 80 വയസുള്ള ഖാര്‍ഗെക്കാണ് സോണിയ, രാഹുല്‍ നേതാക്കള്‍ പിന്തുണ നല്‍കിയത്.

പാര്‍ട്ടി നേതാക്കളായ ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ, കെ സി വേണുഗോപാല്‍,ഭൂപേഷ് ബാഗേല്‍ എന്നിവരും പദയാത്രികരാണ്.നേരത്തെ, തന്റെ എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചത് സോണിയ കുടുംബമാണെന്ന സൂചനകൾ മറ്റൊരു സ്ഥാനാർത്ഥിയായ ശശി തരൂർ തള്ളിക്കളഞ്ഞിരുന്നു, പാര്‍ട്ടി കടിഞ്ഞാണിനുവേണ്ടിയാണ് ഖാര്‍ഗയെ സോണിയകുടുംബം പിന്തുണയ്ക്കുന്നതെന്നും അഭിപ്രായം ശക്തമായിരുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ജമ്മു കശ്മീരിൽ സമാപിക്കുന്ന 3,570 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്രയുടെ 38-ാം ദിവസമാണിത്. തെക്കൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലൂടെ 600 കിലോമീറ്റർ പിന്നിട്ട പദയാത്ര തെലങ്കാനയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഒക്ടോബർ 20 വരെ കർണാടകയിലൂടെ സഞ്ചരിക്കും.കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒക്ടോബർ 17 ന് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 19 ന് ആരംഭിച്ച് അന്നുതന്നെ ഫലം പ്രഖ്യാപിക്കും.

9,000-ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റിപ്രതിനിധികൾ വോട്ടെടുപ്പിൽ വോട്ട് ചെയ്യും.അടുത്ത കോൺഗ്രസ് അധ്യക്ഷനെ തന്റെ കുടുംബം റിമോട്ട് കൺട്രോൾ ചെയ്യുമെന്ന അവകാശവാദങ്ങൾ രാഹുൽ ഗാന്ധി നേരത്തെ തള്ളിയിരുന്നു, മത്സരാർത്ഥികളായ ഖാർഗെയും തരൂരും വിവേകവുമുള്ളവരാണെന്നും ഇത്തരമൊരു പരാമര്‍ശം തന്നെ അവരെ അപമാനിക്കുന്നതാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
Mallikar­ju­nakharge along with Rahul on Bharat Jodo Yatra in his home state of Karnataka

You may also like this video:

Exit mobile version