Site iconSite icon Janayugom Online

യുപിയില്‍ അഖിലേഷിനെ പിന്തുണച്ച് മമതാ ബാനര്‍ജി

ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരുംഉത്തര്‍ പ്രദേശില്‍ എസ്പിക്ക് വോട്ട് ചെയ്യണമെന്ന് മമത അഭ്യര്‍ഥിച്ചു.ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായിഎത്തിയതായിരു്നു ബംഗാള്‍ മുഖ്യമന്ത്രികൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ കൂടിയായ മമത ബാനര്‍ജി. ബിജെപിയെ യുപിയില്‍ നിന്നും തൂത്തെരിഞ്ഞാല്‍ പിന്നെ രാജ്യത്ത് അവര്‍ ഒന്നുമല്ലെന്നും മമത വ്യക്തമാക്കി.

യുപിയില്‍ ബിജെപിക്ക് ബദല്‍ എസ്പിയാണെന്നും അവര്‍ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ബിജെപിയെ തൂത്തെറിയണമെന്നും മമത ആഹ്വാനം ചെയ്തു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ബിജെപിക്ക് വോട്ട് ചെയ്യരുത്. വോട്ടുകള്‍ പാഴാക്കരുത്. ഓരോ വോട്ടും ബിജെപിക്കെതിരെ ചെയ്യണം. എസ്പി മാത്രമാണ് ബിജെപിക്ക് ബദല്‍. യുപിക്ക് വലിയ ചരിത്ര പശ്ചാത്തലമുണ്ട്. ഭൂരിഭാഗം പ്രധാനമന്ത്രിമാരെയും രാജ്യത്തിന് നല്‍കിയത് യുപിയാണ്.

ബിജെപി യുപിയില്‍ പരാജയപ്പെട്ടാല്‍ ഒരിക്കലും അതിജീവിക്കില്ല. ദേശീയ തലത്തിലും അവര്‍ പരാജയപ്പെടും. അതുകൊണ്ട് എല്ലാവരും ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്നും മമത ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ശരിയായ വിധത്തില്‍ ഭരണം നടത്താന്‍ യുപിയില്‍ ആദിത്യനാഥിന് സാധിച്ചില്ല. രണ്ടാം കോവിഡ് കാലത്ത് പ്രത്യേകിച്ചും. യുപിയില്‍ ജനങ്ങള്‍ പ്രയാസപ്പെടുന്ന വേളയില്‍ യോഗി ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു. ജനങ്ങള്‍ യുപിയില്‍ മരിച്ച് വീഴുമ്പോഴായിരുന്നു ഇത് എന്ന് ഓര്‍ക്കണം. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ തടി കഷ്ണങ്ങള്‍ പോലും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയില്ല.

പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി അവര്‍ കേഴുകയായിരുന്നു. അന്ത്യ യാത്ര പോലും ശുഭകരമായില്ല. അങ്ങനെയാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കേണ്ടി വന്നത്. നിരവധി മൃതദേഹങ്ങള്‍ ബംഗാളിലേക്കും ഒഴുകിയെത്തി. ആ മൃതദേഹങ്ങള്‍ കണ്ടെത്തി ഞങ്ങള്‍ ഭംഗിയായി സംസ്‌കരിച്ചുവെന്നും മമത അഭിപ്രായപ്പെട്ടു. മമത ബാനര്‍ജി എസ്പിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് യുപിയുടെ തലസ്ഥാനമായ ലഖ്‌നൗവിലെത്തിയത്.

ബിജെപി ഇറക്കിയ മാനിഫെസ്റ്റോ മണിഫെസ്റ്റോ ആണെന്ന് മമത പരിഹസിച്ചു. ലൗജിഹാദ് കേസില്‍ 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് ബിജെപിയുടെ പ്രകടന പത്രികയില്‍ വ്യത്യസ്തമായത്. അയോധ്യയില്‍ രാമായണ്‍ യൂണിവേഴ്‌സിറ്റി നിര്‍മിക്കുമെന്നും കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. ഒരു കുടുംബത്തിന് രണ്ട് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും.

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി ഇരുചക്ര വാഹനം നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.കന്യക സുമംഗല യോജന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ആനൂകൂല്യം വര്‍ധിപ്പിക്കും. 15000 രൂപയില്‍ നിന്ന് 25000 രൂപയാക്കിയാണ് വര്‍ധിപ്പിക്കുക. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക 15 ദിവസത്തിനകം തന്നു തീര്‍ക്കും. ഓരോ വീട്ടിലും ഒരാള്‍ക്ക് ജോലി ഉറപ്പാക്കും. അന്നപൂര്‍ണ യോജനയുടെ ഭാഗമായി എല്ലാവര്‍ക്കും കുറഞ്ഞ വിലയില്‍ റേഷന്‍ ലഭ്യമാക്കുമെന്നും ബിജെപിയുടെ പ്രകടന പത്രികയില് വാഗ്ദാനം ചെയ്യുന്നു.

Eng­lish Sumam­ry: Mama­ta Baner­jee backs Akhilesh in UP

You may also like thsi video:

Exit mobile version