Site icon Janayugom Online

ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മമത

ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഖറിനെ ബ്ലോക്ക് ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗവര്‍ണറുടെ ഗ്യാസ് ചേംബര്‍ പരാമര്‍ശത്തിനു പിന്നാലെയാണ് മമതയുടെ മറുപടി. ‘താന്‍ മുന്‍കൂറായി ക്ഷമ ചോദിക്കുന്നു. എന്നാല്‍ അദ്ദേഹം നിത്യവും തനിക്കും തന്റെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ട്വിറ്ററിലൂടെ അധിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അദ്ദേഹം അടിമത്ത തൊഴിലാളികളായാണ് കാണുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണറെ ബ്ലോക്ക് ചെയ്യുന്ന വിവരം മമത അറിയിച്ചത്. 

ധന്‍ഖറിനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും മമത പറഞ്ഞു.‘ബംഗാൾ എന്ന വിശുദ്ധഭൂമി രക്തത്തിൽ മുങ്ങി (അക്രമത്തിൽ) മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കാനുള്ള പരീക്ഷണശാലയായി മാറുന്നത് എനിക്ക് കാണാൻ കഴിയില്ല. സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേംബറായി മാറുകയാണെന്ന് ജനങ്ങള്‍ പറയുന്നു’ എന്നായിരുന്നു ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലെ ഗവര്‍ണറുടെ ട്വീറ്റ്. 

ENGLISH SUMMARY:Mamata Baner­jee blocks gov­er­nor on Twitter
You may also like this video

Exit mobile version