കൊല്‍ക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ ബാരാമതി വിമാനപകടം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. അജിത് പവാർ തന്റെ പഴയ പാർട്ടിയായ എൻ സി പിയിലേക്ക് (ശരദ് പവാർ വിഭാഗം) തിരികെ പോകാൻ ഒരുങ്ങവെയാണ് അപകടം നടന്നതെന്നത് സംശയകരമാണെന്ന് മമത ബാനർജി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അപകടത്തിൽ ദുരൂഹത ആരോപിച്ചു. സാധാരണ ഗതിയിലുള്ള ഒരപകടമായി ഇതിനെ കാണാൻ കഴിയില്ലെന്നും, ചെറിയ വിമാനങ്ങൾക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ഗൗരവകരമാണെന്നും ഖർഗെ ചൂണ്ടിക്കാട്ടി. അപകടസമയത്ത് ബാരാമതിയിൽ കാഴ്ചാപരിധി വളരെ കുറവായിരുന്നിട്ടും വിമാനം ലാൻഡ് ചെയ്യാൻ എടിസി എന്തിന് അനുമതി നൽകിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ചോദിച്ചു.
വിമാനാപകടത്തില്‍ ദൂരൂഹതയെന്ന് മമത ബാനര്‍ജി

