Site icon Janayugom Online

മമതാ ബാനര്‍ജി ഭബാനിപൂരിൽ മത്സരിക്കും

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭബാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്ഥാനാര്‍ത്ഥിയാവുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. മുതിര്‍ന്ന നേതാവ് സോവന്‍ദേബ് ചതോപാധ്യായ ആണു മമതയ്ക്ക് മത്സരിക്കാനായി നിയമസഭാംഗത്വം രാജിവച്ചത്. 2021 ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഭബാനിപൂരില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.

ബിജെപി ടിക്കറ്റില്‍ മത്സരിച്ച മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയോടാണ് നന്ദിഗ്രാമില്‍ മമത ബാനർജി പരാജയപ്പെട്ടത്. ഒരു സംസ്ഥാന നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമല്ലാത്ത ഒരാള്‍ക്ക് ആറുമാസം വരെ മാത്രമേ മന്ത്രിസ്ഥാനത്ത് തുടരാനാവൂ. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നവംബര്‍ അഞ്ചിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. ഭബാനിപൂര്‍ അടക്കം മണ്ഡലങ്ങളില്‍ സെപ്റ്റംബര്‍ 30നാണു വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ മൂന്നിനു വോട്ടെണ്ണും.
eng­lish summary;Mamata Baner­jee will con­test from Bhabanipur
you may also like this video;

Exit mobile version