രണ്ടായിരംരൂപ നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച ആര്‍ബിഐ നടപടിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമതാബാന്ര്‍ജി. ഇത് ബില്യന്‍ ഡോളറിന്‍റെ തട്ടിപ്പാണെന്നു മമത കുറ്റപ്പെടുത്തി. 2016ല്‍ മോഡിസര്‍ക്കാര്‍ നോട്ട് നിരോധനം നടത്തിയതു കാരണം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു,
ഇത് രണ്ടായിരം രൂപയുടെ മാത്രം കാര്യമല്ല മറിച്ച് കോടിക്കണക്കിന് ഇന്ത്യാക്കോരോടുള്ള ബില്യണ്‍ ഡോളറിന്‍റെ തട്ടിപ്പാണ്.നോട്ട് നിരോധനം മൂലം നമ്മള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ല.ആ ബുദ്ധിമുട്ടുകള്‍ നല്‍കിയവരോട് ഒരിക്കലും ക്ഷമിക്കാന്‍ പാടില്ല മമത ട്വീറ്ററില്‍ കുറിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് പിന്‍വലിക്കുന്നു.2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും.ഇടപാടുകള്‍ തീര്‍ക്കുന്നതിന് പൊതു സമൂഹത്തിന് ആവശ്യത്തിനുള്ള സമയം നല്‍കും.
എല്ലാ ബാങ്കുകളും സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ ഇടപാട് നടത്താന്‍ അനുവദിക്കണം, പ്രസ്താവനയില്‍ പറയുന്നു.2016 നവംബറില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതോടെ 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ആര്‍ബിഐ പറയുന്നു.
English Summary:
Mamata criticizes Rs 2000 note ban
you may also like this video: