ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ആവിഷ്‌ക്കരിച്ച മോഹൻലാൽ, മമ്മൂട്ടി, സൗബിൻ ‚ബേസിൽ ജോസഫ് എന്നിവരുടെ കുട്ടിക്കാല വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ‘മക്കളെ ഇതൊരു കൈവിട്ട കളിയാ, കൂടെ നിന്നോണേ’ എന്ന തലക്കെട്ടോടെ അഖിൽ വിനായക് എന്ന എഐ ക്രിയേറ്ററാണ് ‘കനവു കഥ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പ്രസിദ്ധീകരിച്ചത്. 59 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. കൂടാതെ നിരവധിപേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തിട്ടുണ്ട് .
മോഹൻലാലും മമ്മുട്ടിയും സൗബിനും ബേസിൽ ജോസഫും കുട്ടികളായി എത്തി ; തരംഗമായി എ ഐ വിഡിയോ

