Site icon Janayugom Online

കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകളും മരിച്ചു. ഗുലാബ് സിങ് (25) അദ്ദേഹത്തിന്റെ മകള്‍ ഷാനു (6) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഗുലാബിന്റെ ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഇവരുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ണമായും തകര്‍ന്നു.

കാട്ടില്‍ നിന്നും പത്തോളം ആനകള്‍ ജനവാസ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതിനാല്‍ ഗ്രാമവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish summary;Man, 6‑Year-Old Daugh­ter Tram­pled To Death By Elephant

You may also like this video;

Exit mobile version