Site iconSite icon Janayugom Online

ലക്കിടിയില്‍ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

ലക്കിടിയില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂര്‍ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന്‍ എന്നിവരാണ് പിടിയില്‍ ആയത്. വാഹന പരിശോധനക്കിടെ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവര്‍ പരുങ്ങാന്‍ തുടങ്ങിയതോടെ വനിതാ ഉദ്യോഗസ്ഥരടക്കം കാറിനുള്ളില്‍ വിശദമായി പരിശോധന നടത്തുകയായിരുന്നു. 4.41 ഗ്രാം എംഡിഎംഎ  ഇരുവരില്‍ നിന്നും പിടിച്ചെടത്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സര്‍ക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ്

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, കെ എം അബ്ദുല്‍ ലത്തീഫ്, എ എസ് അനീഷ്, പി ആര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വി കെ വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ വി സൂര്യ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Exit mobile version