Site iconSite icon Janayugom Online

ജോ ജോസഫിന്റെ വ്യാജവീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

Abdul latheefAbdul latheef

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌തയാളെ പിടികൂടി. കോട്ടയ്ക്കന്‍ ഇന്ത്യാനൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്‌. മുളങ്ങിപ്പുലന്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ്‌. ലീഗ് പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ്‌. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് തൃക്കാക്കര പൊലീസാണ് ഇയാളെ പിടികൂടിയത്. ലത്തീഫിനെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററിലാണ് ഇയാള്‍ ജോ ജോസഫിനെ അധിക്ഷേപിക്കുന്നതരത്തിലുള്ള വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Man arrest­ed for upload­ing fake video of Joe Joseph

You may like this video also

Exit mobile version