ന്യൂമാഹി പെരിങ്ങാടിയിൽ മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീറിനെ പൊലീസ് പിടിയികൂടി. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിലാണ് സംഭവമുണ്ടായത് ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന ശേഷം രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയായിരുന്നു അപകടം. ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂർ തയ്യിൽ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. ബഷീർ എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞ പേര്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

