ഉത്തർപ്രദേശിൽ കോഫീ മെഷീൻ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കല്യാണത്തിനുപയോഗിച്ച മെഷീൻ പൊട്ടിതെറിച്ചാണ് വില്പനക്കാരനായ സുനിൽ കുമാര്‍ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ സഹായി സച്ചിൻ കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വരനും അതിഥികളും വരുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അതേസമയം അപകടത്തിൽ ദുരൂഹത ആരോപിച്ച് സച്ചിന്റെ ഭാര്യ നീലം ദേവി രംഗത്തെത്തി. അപകട വിവരം തന്നെ വൈകിയാണ് അറിയിച്ചതെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നതായി സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. പലയിടങ്ങളിലും ജോലിക്ക് പോകുമ്പോൾ മെഷീൻ കൊണ്ടുപോകാറുണ്ടെന്നും എന്നാല്‍ ചെറിയ യന്ത്രം ഇത്രയും തീവ്രതയുള്ള സ്ഫോടനത്തിന് കാരണമാവുന്നതെങ്ങനെ എന്നും വ്യക്തമാക്കി. അപകടത്തിൽ സച്ചിന്റെ തലക്ക് ഒന്നിലധികം പരിക്കുകളുണ്ടെന്നും നീലം പറഞ്ഞു.
മരണപ്പെട്ട സുനിൽ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

