Site icon Janayugom Online

കണ്ണൂരില്‍ വീട് പെയിന്റിങ്ങിനിടെ കടന്നൽ കൂടിളകി; കുത്തേറ്റ് യുവാവ് മരിച്ചു

കണ്ണൂരില്‍ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്ന‍ൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം സംഭവിച്ചത്.

ഇദ്ദേഹത്തിന്റെ ബന്ധുവായിരുന്നു മരിച്ച ബിറ്റോ ജോസഫ്. വീട്ടിലെ പെയിന്റ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: man dies after get­ting stung by wasps
You may also like this video

Exit mobile version