ഓൺലൈനായി വരുത്തിയ ഭഷണത്തില്‍ നിന്നും ജീവനുള്ള ഒച്ചിനെ കണ്ടെത്തിയതായി പരാതി. ബംഗ്ലുരുവിലെ ലിയോൺ ഗ്രില്‍ എന്ന റസ്റ്റോറന്റിലാണ് സംഭവം. ഇവിടെ നിന്ന് ഫുഡ് ഡെലിവറി ആപ് ആയ സ്വിഗ്ഗി വഴി ബംഗ്ലുരു സ്വദേശിയായ ധവാൽ സിങ് ഓർഡർ ചെയ്ത സാലഡിൽ നിന്നാണ് ഒച്ചിനെ കണ്ടെത്തിയത്. സാമൂഹ്യമാധ്യമമായ എക്സിലൂടെ സാലഡിൽ ഒച്ചിഴയുന്നതിന്റെ ദൃശ്യങ്ങൾ ധവാൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇനി ഒരിക്കലും ലിയോൺ ഗ്രിൽ റസ്റ്റോറന്റില്‍ നിന്നും ഫുഡ് ഓർഡർ ചെയ്യില്ല, ഇത്തരം ദുരനുഭവം ഇനിയും ആവർത്തിക്കാതിരിക്കാൻ സ്വിഗ്ഗിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ സ്വിഗ്ഗിയിൽ പരാതി രജിസ്റ്റർ ചെയ്തതായും ആദ്യം പകുതി തുക മാത്രം റീഫണ്ട് ചെയ്ത് കിട്ടുകയും പിന്നീട് മുഴുവൻ തുകയും തിരിച്ച് ലഭിച്ചതായും സിങ് പറഞ്ഞു.
പരാതി ലഭിച്ചുയുടൻ തന്നെ സ്വിഗ്ഗി വേണ്ട നടപടി സ്വീകരിച്ചുവെന്നും യുവാവ് വ്യക്തമാക്കി. വീഡിയോ പ്രചരിച്ചതോടെ നിരവധിപേരാണ് ലിയോൺ ഗ്രില്‍ റസ്റ്റോറന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
Never ordering from @LeonGrill ever again!@SwiggyCares do whatever you can to ensure this shit doesn’t happen to others…
Blr folks take note
Ughhhhh pic.twitter.com/iz9aCsJiW9— Dhaval singh (@Dhavalsingh7) December 15, 2023
English Summary: Man Finds Live Snail In Salad Ordered From Swiggy
You may also like this video