Site iconSite icon Janayugom Online

ട്രെയിന് മുകളില്‍ കയറി കോണ്‍ഗ്രസിന്റെ കൊടി ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു

ട്രെയിന് മുകളില്‍ കയറി കോണ്‍ഗ്രസിന്റെ കൊടി ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. തിരുനെല്‍വേലിയില്‍നിന്ന് രാമേശ്വരം എക്‌സ്പ്രസില്‍ രാമേശ്വരത്ത് എത്തിയ മുകേഷ് കുമാറി(18)നാണ് പരിക്കേറ്റത്.

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇമാനുവല്‍ ശേഖറിന്റെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായാണ് മുകേഷ് കുമാറും സുഹൃത്തുക്കളുമെത്തിയിരുന്നത്. തീവണ്ടി രാമേശ്വരം സ്റ്റേഷനിലെത്തിയശേഷം മുകേഷ് കുമാറും സുഹൃത്തുക്കളും തീവണ്ടിയുടെ മുകളില്‍ കയറുകയായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചായിരുന്നു യുവാക്കള്‍ ട്രെയിന് മുകളില്‍ കയറിയത്. ഇരുമ്പ് കമ്പിയിലായിരുന്നു പാര്‍ട്ടി കൊടി കെട്ടിയിരുന്നത്. ഇത്  റെയില്‍വേ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ  യുവാവ് തെറിച്ച് വീഴുകയായിരുന്നു.

Eng­lish Sum­ma­ry: man hoist­ed flag on the top of the train got elec­tric shock
You may also like this video

YouTube video player
Exit mobile version