Site icon Janayugom Online

നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ശിവനന്ദി എന്നയാളാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒവാലിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍വെച്ച് കാട്ടാന ശിവനന്ദിയെ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചകളിലും കടുവയും പുലിയുമടക്കമുള്ള ജീവികളുടെ സാന്നിധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: man killed in ele­phant attack
You may also like this video

Exit mobile version