Site icon Janayugom Online

ഹല്‍ദി ചടങ്ങിനിടെ ഭര്‍ത്താവിന് മഞ്ഞളിട്ടതിനെച്ചൊല്ലിത്തര്‍ക്കം: രണ്ടാം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

haldi

കല്യാണ ആഘോഷ ചടങ്ങിനിടെ തന്റെ മേല്‍ കൂടുതല്‍ മഞ്ഞള്‍ തേച്ചെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് ഭാര്യ ഭര്‍ത്താവിന് മഞ്ഞള്‍ ഇട്ടുനല്‍കിയത്. സീമ പവാര്‍ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജന്‍സന്‍ പോപ്പത് പവാര്‍ (25), യോഗേഷ് നാരായണ്‍ പവാര്‍ എന്നിവര്‍ അറസ്റ്റിലായി. ഹല്‍ദി ചടങ്ങിനിടെ ഭര്‍ത്താവിന്റെ മേല്‍ കുറേ മഞ്ഞള്‍ തേച്ചെന്ന് ആരോപിച്ച് ഇരുവരും വഴക്ക് ആരംഭിക്കുകയും ചെയ്തു. പിന്നാലെ എല്ലാവരും കിടന്നുറങ്ങുമ്പോള്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. പോപ്പത് പവാറിന്റെ രണ്ടാം ഭാര്യയായിരുന്നു സീമ. അതേസമയം സീമയുടെ മൂന്നാം ഭര്‍ത്താവാണ് പോപ്പതെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: man killed wife for killing wife at wed­ding ceremony

You may like this video also

Exit mobile version