Site icon Janayugom Online

കുടുംബവഴക്ക്; കാസര്‍കോട് സഹോദരനെ വെടിവെച്ച് കൊന്നു

കാസര്‍കോട് കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് സഹോദരനെ വെടിവെച്ച് കൊന്നു. വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ അശോകന്‍ (46) ആണ് കൊല്ലപ്പെട്ടത്. അശോകന്റെ സഹോദരന്‍ ബാലു എന്നറിയപ്പെടുന്ന കെ ബാലകൃഷ്ണനെ (49) ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തുടയില്‍ വെടിയേറ്റ അശോകന്‍ ചോര വാര്‍ന്നാണ് മരിച്ചതെന്നതാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Man kills broth­er in kasaragod
You may also like this video

Exit mobile version