ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 38 കാരിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ വിപിൻ കുമാർ ഭാര്യ രമയുടെ കഴുത്തിൽ പാര കൊണ്ട് ആക്രമിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
ബിതവാഡ ഗ്രാമത്തിലെ അവരുടെ വസതിയിൽ വച്ചാണ് സംഭവം നടന്നതെന്നും കുമാർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി മാതാപിതാക്കളോടൊപ്പമാണ് രമ താമസിച്ചിരുന്നതെന്നും ദിവസങ്ങൾക്ക് മുമ്പാണ് കുമാർ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
english summary; Man Kills Wife With Spade In Uttar Pradesh’s Muzaffarnagar
you may also like this video;