പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ വെൽസോൺ ബീച്ചിലാണ് സംഭവം. ബീച്ചില്‍ കൊല്ലപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കിഷൻ കലങ്കുത്കർ (26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഇരുവരും ഗോവ ബീച്ചില്‍ പോയിരുന്നു. ഇവിടവച്ച് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി ഇയാളെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലനായ കിഷന്‍ നിരവധി തവണ പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.
English Summary: Man kills woman for refusing to continue love affair
You may like this video also