Site iconSite icon Janayugom Online

തന്റെ സഹോദരിതന്നെയാണ് തന്റെ കുഞ്ഞുങ്ങളുടെ അമ്മ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

manman

ആറ് വര്‍ഷമായി തന്റെ കുട്ടികളുടെ അമ്മയായി, തന്റെ ഭാര്യയായി ഒപ്പം ജീവിച്ചത് തന്റെ സഹോദരി തന്നെയെന്ന് വെളിപ്പെടുത്തി യുവാവ്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുള്ളത് തന്റെ സഹോദരിയാണെന്ന് ഇയാള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ വൃക്ക ട്രാൻസ്പ്ലാന്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മറ്റൊരു ബന്ധുവുമായും മാച്ച് ആകാതിരുന്നതിനാൽ സ്വയം കിഡ്‌നി ട്രാൻസ്പ്ലാന്റേഷന് വേണ്ടിയുള്ള ടെസ്റ്റിന് യുവാവ് വിധേയനായി. മാച്ച് ആണെന്ന് ടെസ്റ്റിന്റെ റിസള്‍ട്ടും വന്നു. എച്ച്എൽഎ (ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ) ടിഷ്യൂ ടെസ്റ്റ് ഫലങ്ങളിൽ നിന്നുള്ള ചില വിവരങ്ങൾ കാരണം മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി. ഭാര്യയുടെ കാര്യമോര്‍ത്തപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ആ ടെസ്റ്റിനും ഞാൻ സമ്മതിച്ചു. ഞാനും ഭാര്യയും തമ്മിൽ അസ്വാഭാവികമായ മാച്ച് ഉണ്ടെന്ന് ആ ടെസ്റ്റിലും വ്യക്തമായി. എന്താണ് ഇതിന് പിന്നിലെന്ന് ‍‍ഞെട്ടലോടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കി. സഹോദരങ്ങള്‍ തമ്മിൽ 0–100% മാച്ച് വരെ വരാം. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ 50% മാച്ച് ഉണ്ടാകാം. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഇത്രയധികം മാച്ച് വരുന്നത് അസ്വാഭാവികമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്നാണ് ഭാര്യ തന്റെ സഹോദരി കൂടിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവാവ് തിരിച്ചറിഞ്ഞത്. 

ജനിച്ചയുടൻ ദത്ത് നൽകപ്പെട്ട വ്യക്തിയാണ് യുവാവ്. തന്റെ യഥാർത്ഥ മാതാപിതാക്കൾ ആരെന്ന് യുവാവിന് അറിയില്ലായിരുന്നു. അങ്ങനെയാണ് സ്വന്തം സഹോദരിയാണെന്ന് അറിയാതെ യുവതിയെ യുവാവ് വിവാഹം കഴിക്കുന്നത്. 

ആറ് വർഷമായി വിവാഹം ജീവിതം നയിക്കുന്ന സ്ഥിതിക്ക് ഡിഎൻഎ ഫലം കാര്യമാക്കേണ്ടതില്ലെന്നും ഭാര്യയും കുട്ടികളുമൊത്ത് സന്തോഷത്തോടെ ജീവിക്കാനും, സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട യുവാവിന്റെ പോസ്റ്റിന് ആളുകള്‍ മറുപടി നല്‍കി.

Eng­lish Sum­ma­ry: man mar­ried sister 

You may also like this video

Exit mobile version