Site iconSite icon Janayugom Online

ഹെൽമെറ്റിനുള്ളില്‍ അണലി; ഗുരുവായൂരിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹെല്‍മെറ്റില്‍ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകള്‍. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്.

രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്റോ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് പാമ്പ്നിലത്ത് വീണത്. ഇതോടെ ഭയന്നുപോയ യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്റോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.

Eng­lish Sum­ma­ry: Man rides motor­cy­cle with ven­omous snake in helmet
You may also like this video

Exit mobile version