Site iconSite icon Janayugom Online

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടുന്ന ഗൃഹനാഥന്‍ സഹായം തേടുന്നു

helphelp

നെടുങ്കണ്ടം കിടപ്പിലായ യുവാവിന്റെ തുടര്‍ ചികിത്സക്കായി നെടുങ്കണ്ടം കൈകോര്‍ക്കുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന നെടുങ്കണ്ടം അമ്പിളിയമ്മന്‍കാനം സ്വദേശി കല്ലൂര്‍ വീട്ടില്‍ ജയപ്രസാദ്(46) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.  ടിപ്പര്‍ ഡ്രൈവറായിരുന്ന ജയപ്രസാദ് ഒരു വര്‍ഷം മുന്‍പാണ് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലാകുന്നത്. ഇതോടെ മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന  കുടുംബത്തിന്റെ ഏക വരുമാനം നിലച്ചു.  ജയപ്രസാദിന്റെ ചികിത്സയ്ക്കായി വന്‍തുകയാണ് ചിലവഴിച്ച് വരുന്നത്. ഇതോടെ വലിയ കടക്കെണിയിലുമായി.

തുടര്‍ചികിത്സക്കായി ഏകദേശം ഏഴ് ലക്ഷം രൂപയിലധികം ചിലവ് വരും. ഏക വരുമാനം നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് മുന്നോട്ടുള്ള ജീവിതത്തിനായും തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായി  നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, ബ്ലോ്ക്ക് പഞ്ചായത്ത് അംഗം റാണി തോമസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുകുമാരന്‍ എന്നിവര്‍ രക്ഷാധികാരികളായും, വാര്‍ഡ് മെമ്പന്‍ ലിനിമോള്‍ ജോസ് ചെയര്‍മാനായും, രാജേഷ് കെ കെ കണ്‍വീനറും അഡ്വ. വിഷ്്ണു സുധാകരന്‍ ഖജാന്‍ജിയുമായ ജനകീയ കൂട്ടായ്മ രൂപികരിച്ചു.  സൗത്ത് ഇന്ത്യന്‍ ബാങ്ക് നെടുങ്കണ്ടം ശാഖയില്‍ ആരംഭിക്കുന്ന  0678 0530 000 01624 ഐഎഫ്എസ് സി : SIBL0000678, എംഐസിആര്‍ : 685059052,  ഗൂഗിള്‍ പേ: 9961170971. ജയപ്രസാദിന്റെ അകൗണ്ടിലേയ്ക്ക് തുക അയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

You may also like this video

Exit mobile version