തിരുവനന്തപുരത്ത് തല ലിഫ്റിനിടയിൽ കുടുങ്ങി മധ്യവയസ്കന് ദാരണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ. കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാർ മരിച്ചത്. ജീവനക്കാർ ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Man stranded at lift di-es
You may like this video also