Site iconSite icon Janayugom Online

ഭിത്തിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം; ഭിത്തി തുരന്ന അഗ്നിശമനസേന കണ്ടത് നഗ്നനായ 39 കാരനെ, സംഭവം ഇങ്ങനെ.…

ഭിത്തിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ അഗ്നിശമനസേന കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഭിത്തിക്കുള്ളിൽ നിന്ന് ഇടിക്കുന്ന മട്ടിലുള്ള ശബ്ദവും, നിലവിളിയും നിരന്തരം കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അഗ്നിശമനസേന ന്യൂയോർക്കിലെ ഒരു തീയേറ്ററിൽ എത്തിയത്. തിയേറ്ററിനുള്ളിലെ ഒരു ഭിത്തിയിൽ യുവാവ് കുടുങ്ങിപ്പോവുകയായിരുന്നു.

ന്യൂയോർക്കിലെ സിറാക്കൂസിലെ ഒരു തിയേറ്ററിലാണ് വിചിത്രമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇയാൾ തിയേറ്ററിനുള്ളിലെ ഭിത്തിയിൽ കുടുങ്ങിയത്. രണ്ട് ദിവസത്തോളമായി ഭിത്തിയിൽ കുടുങ്ങിയ യുവാവ് നിലവിളിക്കുന്ന ശബ്ദമാണ് തിയേറ്ററിനുള്ളില്‍ കേട്ടത്. ചുമരിൽ ഇടിക്കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും കേൾക്കുന്നുവെന്നാണ് അവർ പറഞ്ഞത്. 

2–3 ദിവസം മുന്‍പ് തിയേറ്ററിൽ എത്തിയതാണിയാൾ. എന്നാൽ ഭിത്തിക്കുള്ളിൽ ഇയാൾ എങ്ങനെ അകപ്പെട്ടുവെന്നത് വ്യക്തമല്ല. ഭിത്തിയുടെ ഏത് ഭാഗത്താണ് യുവാവ് കുടുങ്ങിയത് എന്ന് അറിയാൻ അഗ്നിശമന സേനാംഗങ്ങൾ ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കി ഫൈബർ-ഒപ്റ്റിക് ക്യാമറ സ്ഥാപിച്ചു. ഇതനുസരിച്ച് ഭിത്തി ശ്രദ്ധാപൂർവ്വം മുറിച്ചശേഷം യുവാവിനെ മോചിപ്പിച്ചു. സാരമായ പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് ബോധം വന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ സാധിക്കുകയുള്ളു.
eng­lish sum­ma­ry; Man traped inside the theatre
you may also like this video;

YouTube video player
Exit mobile version