Site iconSite icon Janayugom Online

ഗാനമേളയ്ക്കിടയില്‍ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു: 24 വർഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

കോഴിക്കോട് ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി പണിക്കര്‍മഠം എൻ വി അസീസിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാവ് പൊലീസ് പിടികൂടിയത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15‑ന് ആയിരുന്നു സംഭവം.

ഗാനമേള നടന്നുകൊണ്ടിരിക്കെ അസീസും സംഘവും കല്ലെറിയുകയായിരുന്നു. സംഭവം നടന്ന ദിവസം ഒരു പൊലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. നടക്കാവ് സിഐയായിരുന്ന കെ ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ.

Eng­lish Sum­ma­ry: man who arrest­ed after 24 years for pelt­ed stones at chithra and yesudas
You may also like this video

Exit mobile version