Site iconSite icon Janayugom Online

കത്തികൊണ്ട് യാത്രക്കാരെ കുത്തി വീഴ്ത്തി വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ സഹയാത്രികന്റെ വെടിയേറ്റ് മരിച്ചു

ചെറുയാത്രാവിമാനം റാഞ്ചാൻ ശ്രമിച്ച നാല്‍പ്പത്തൊമ്പതുകാരന്‍ സഹയാത്രികന്റെ വെടിയേറ്റുമരിച്ചു. കരീബിയന്‍ രാജ്യമായ ബെലീസിലാണ് സംഭവം . യുഎസ് പൗരനായ അകിന്‍യേല സാവ ടെയ്‌ലര്‍ എന്നയാളാണ് വിമാനം റാഞ്ചാൻ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇയാള്‍ രണ്ട് സഹയാത്രികരെ മുറിവേല്‍പിക്കുകയും ചെയ്തു.

വിമാനത്തിൽ 14 യാത്രക്കാർ ഉണ്ടായിരുന്നു. പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്‌ലര്‍ വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് യാത്രക്കാരില്‍ ഒരാള്‍ ടെയ്‌ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റതെന്ന് ബെലീസ് പോലീസ് അറിയിച്ചു.

Exit mobile version