മാഞ്ചസ്റ്റര്‍ സിറ്റിക്ക് 1.08 മില്യൺ പൗണ്ട് (11.69 കോടി) പിഴ ചുമത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടന്ന സീസണ്‍ മത്സരങ്ങളിൽ കിക്കോഫുകളും റീസ്റ്റാർട്ടുകളും വൈകിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയും മത്സരങ്ങളുടെ സംപ്രേക്ഷണം കൃത്യസമയത്ത് നടക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങളുള്ളതെന്ന് പ്രസ്താവനയിലൂടെ പ്രീമിയര്‍ ലീഗ് അറിയിച്ചു. അതേസമയം സിറ്റി പിഴ അംഗീകരിച്ചതായും ക്ഷമാപണം നടത്തിയതായും പ്രീമിയര്‍ ലീഗ് സ്ഥിരീകരിച്ചു. നേരത്തെയും ഇത്തരത്തിലുള്ള നിയമലംഘനത്തിന്റെ പേരില്‍ സിറ്റിക്ക് രണ്ട് മില്യണ്‍ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് 11.69 കോടി പിഴ

