Site iconSite icon Janayugom Online

മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍

എഫ്എ കപ്പ് ഫുട്ബോളില്‍ സെമിഫൈനല്‍ ലൈനപ്പായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍മൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ കടന്നു. നോട്ടിങ്ഹാം ഫോറസ്റ്റാണ് സെമിയില്‍ സിറ്റിയുടെ എതിരാളി. ഈ മാസം 26നാണ് മത്സരം. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടടിച്ച് സിറ്റി വിജയം നേടിയത്. 21-ാം മിനിറ്റില്‍ ഇവാനില്‍സണിലൂടെയാണ് ബേണ്‍മൗത്ത് ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതിയില്‍ ഈ ഗോളിന് മറുപടി നല്‍കാന്‍ സിറ്റിക്കായില്ല. 49-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടാണ് സിറ്റിക്ക് ആശ്വാസമായി സമനില ഗോളെത്തിച്ചത്. 63-ാം മിനിറ്റില്‍ ഒമര്‍ മര്‍മൗഷ് സിറ്റിയുടെ രണ്ടാം ഗോളും നേടി സെമിബെര്‍ത്ത് ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ പ്രെസ്റ്റോണിനെ തോല്പിച്ച ആസ്റ്റണ്‍ വില്ലയും സെമിയിലേക്ക് കടന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് വില്ലയുടെ വിജയം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ടഗോളുകളുമായി തിളങ്ങി. ജേക്കബ് റാംസെയാണ് മറ്റൊരു സ്കോറര്‍. ക്രിസ്റ്റല്‍ പാലസാണ് സെമിയില്‍ വില്ലയുടെ എതിരാളി. 

Exit mobile version