Site icon Janayugom Online

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലീഡ്സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ മഴ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ വരവറിയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലീഡ്സ് യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കിയാണ് യുണൈറ്റഡ് ആധികാരിക ജയം നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസ് ഹാട്രിക് നേടി.

30-ാം മിനിറ്റില്‍ ഫെര്‍ണാ­ണ്ടസിലൂടെയാണ് യുണൈറ്റഡ് ആദ്യം മുന്നിലെത്തിയത്. പോ­ഗ്ബയുടെ വണ്‍ ടച്ച്‌ പാസ് മനോഹരമായി കയ്യിലൊതുക്കി ബ്രൂണോ ഇടം കാലു കൊണ്ട് പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. 49ാം മിനിറ്റില്‍ ലുകെ അയലിങിന്റെ ഒരു സ്ക്രീമര്‍ ഡിഹിയയെ കീഴ്പ്പെടുത്തി വലയില്‍ എത്തി. ലീഡ്സ് 1–1 മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

എന്നാല്‍ ഈ സമനില അധിക നേരം യുണൈറ്റഡ് നിര്‍ത്തിയില്ല. 52-ാം മിനിറ്റില്‍ മാസന്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് ലീഡ് നേടി. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫെര്‍ണാണ്ടസ് യുണൈറ്റഡ് മൂന്നാം ഗോള്‍ സമ്മാനിച്ചു. 60-ാം മിനിറ്റിലായിരുന്നു ഫെര്‍ണാണ്ടസിന്റെ ഹാട്രിക് ഗോള്‍. ഇത്തവണ ലിന്‍ഡെലോഫിന്റെ ഒരു ലോംഗ് പാസ് ആണ് ബ്രൂണോയെ കണ്ടെത്തിയത്. 68ാം മിനിറ്റില്‍ ഫ്രെഡിലൂടെ മനോഹരമായ ഗോളിലൂടെ യുണൈറ്റഡ് അഞ്ച് ഗോള്‍ തികച്ചു. ഇതോടെ വിജയവും ഉറപ്പിച്ചു. 

ലീഗില്‍ ആഴ്സണലിന് തോല്‍വിയോടെ തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രെന്റ്ഫോര്‍ഡാണ് ആഴ്സണലിനെ കീഴ്പ്പെടുത്തിയത്. 74 വര്‍ഷത്തിനു ശേഷം ഒന്നാം ഡിവിഷനില്‍ കളിക്കാനിറങ്ങിയ ബ്രെ­ന്റ്‌ഫോര്‍ഡ് സ്വന്തം തട്ടകത്തില്‍ ആഴ്സണലിനെ വിറപ്പിച്ചു.
22-ാം മിനിറ്റില്‍ സെര്‍ജി കാനോസ് ആണ് ബ്രെന്റ്‌ഫോര്‍ഡിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ആഴ്സണല്‍ കുറച്ച് കൂടി മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും 72-ാം മിനിറ്റില്‍ നോര്‍ഗാര്‍ഡ് ഒരു ഹെഡറിലൂടെ ബ്രെന്റ്‌ഫോര്‍ഡിന്റെ രണ്ടാം ഗോള്‍ നേടി. ആഴ്സണലിന് ഇനി ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും ആണ് നേരിടേണ്ടത്.

Eng­lish Sum­ma­ry : man­ches­ter unit­ed goal rain in epl

You may also like this video :

Exit mobile version