ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുതിക്കുന്നു. എവര്‍ട്ടണെ തകര്‍ത്ത് യുണൈറ്റഡ് നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഏകപക്ഷീയമായ ഒരു ഗോള്‍ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. 71-ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്കോയാണ് സ്കോറര്‍. 27 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റാണ് യുണൈറ്റഡിനുള്ളത്. അതേസമയം 37 പോയിന്റുള്ള എവര്‍ട്ടണ്‍ ഒമ്പതാം സ്ഥാനത്താണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുതിക്കുന്നു; ചെല്‍സിയെ മറികടന്നു നാലാമത്

