Site iconSite icon Janayugom Online

മന്ദാന കരിയര്‍ ബെസ്റ്റ് റാങ്കിങ്ങില്‍

ഐസിസി വനിതാ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഓസ്ട്രേലിയയുടെ ടഹില മഗ്രാത്തിനെ പിന്തള്ളിയാണ് മന്ദാനയുടെ സ്ഥാനക്കയറ്റം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ നേടിയ സെഞ്ചുറിയാണ് മന്ദാനയ്ക്ക് രക്ഷയായത്. മത്സരത്തില്‍ 62 പന്തില്‍ 112 റണ്‍സ് താരം നേടിയിരുന്നു. മന്ദാനയുടെ കരിയര്‍ ബെസ്റ്റ് റാങ്കിങ്ങാണിത്. 

771 റേറ്റിങ് പോയിന്റാണ് മന്ദാനയ്ക്കുള്ളത്. റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം മന്ദാനയാണ്. ഇന്ത്യയുടെ ഷെഫാലി വര്‍മ്മയും ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 12-ാം സ്ഥാനം നിലനിര്‍ത്തി. ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. രണ്ടാം സ്ഥാനത്തായിരുന്ന ദീപ്തി ശര്‍മ്മയ്ക്കും അഞ്ചാം സ്ഥാനത്തായിരുന്ന രേണുക സിങ് ഠാക്കൂറിനും ഒരു സ്ഥാനം നഷ്ടമായി. ദീപ്തിയും രേണുകയും യഥാക്രമം മൂന്നും ആറും സ്ഥാനത്താണ്. 

Exit mobile version