Site iconSite icon Janayugom Online

തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധം

കുവൈറ്റില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നു. തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണമെന്ന് പബ്ലിക് അഥോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. തൊഴിലാളികളുടെ മുഴുവന്‍ സാമ്പത്തിക കുടിശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഒപ്പിന് പകരം വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോം അഞ്ച് ഭാഷകളില്‍ മാന്‍പവര്‍ അഥോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യവും ലഭിച്ചു എന്ന് ഉറപ്പാക്കിയ ശേഷമേ തൊഴില്‍ കരാര്‍ റദ്ദാക്കുകയുള്ളൂവെന്നും നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളിക്ക് ട്രാന്‍സ്ഫറിന് അര്‍ഹതയുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; Manda­to­ry fin­ger­print­ing of work­ers to can­cel work permit

You may also like this video;

Exit mobile version