Site iconSite icon Janayugom Online

“മാമ്പഴമാകട്ടെ ലഹരി”; മാംഗോ ഫെസ്റ്റിന് തിരക്കേറി

കേരള കാർഷിക സർവകലാശാല പടന്നക്കാട് കാർഷിക കോളേജിൽ മലബാർ മാംഗോ ഫെസ്റ്റിന് തിരക്കേറുന്നു. ആദ്യദിനം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഇത്തവണ എക്സൈസ് ഡിപ്പാർട്ട്മെന്റ് വിമുക്തിയുമായി സഹകരിച്ച് “മാമ്പഴമാകട്ടെ ലഹരി, എന്ന ആശയത്തിലാണ് മധുരം മാംഗോ ഫെസ്റ്റ് നടത്തുന്നത്. മേളയിൽ മാമ്പഴയിനങ്ങളായി ചക്കരക്കുട്ടി, അൽഫോൻസോ, ഹിമാപസന്ത്, കാലാപാടി, കേസർ, മൽഗോവ, മാണിക്യം, കുരങ്ങ് മൽഗോവ, മല്ലിക , ബംഗനപള്ളി, സിന്ദൂരം, നീലം, ഗുദാദ്, മൂവാണ്ടൻ, നടശാല, ദിൽപസന്ത്, ലഡു, പഞ്ചവർണ്ണം, റുമാനി, പ്രിയൂർ,ബാംഗ്ലോര, കുറ്റ്യാട്ടൂർ എന്നിവയാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരുന്നത്.

മേളയിൽ രണ്ടുദിനം പിന്നിടുമ്പോൾ രണ്ടു ടണോളം മാങ്ങ വിറ്റു പോയിട്ടുണ്ട്. ബംഗനപ്പള്ളി, പഞ്ചവർണ്ണം, കുറ്റിയാട്ടൂർ, നടശാല, ഹിമാപസന്ത് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. തൈവിൽപ്പന നഗരിയിൽ മാവിനങ്ങളായ ഫിറാങ്കിലുടുവ, മെർക്കുറി, ചന്ദ്രക്കാരൻ മുതലായവയ്ക്കും പ്ലാവിനങ്ങളിൽ വിയറ്റ്നാം ഏർലിയ്ക്ക തുടങ്ങിയവാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. ഫെസ്റ്റിൽ ഒരുക്കിയ ഫുഡ് കോർട്ട്, കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന എക്സിബിഷൻ, അഗ്രോ ക്ലിനിക്കിന്റെ പ്രവർത്തനം എന്നിവയും പ്രധാന ആകർഷണമാണ്. മലബാർ മാംഗോ ഫെസ്റ്റ് മധുരം 2025ന് ഇന്ന് തിരശ്ശീല വീഴും.

Exit mobile version