Site icon Janayugom Online

തീരം കാക്കാന്‍ കണ്ടല്‍ച്ചെടികള്‍; പദ്ധതിയുമായി തുറവൂര്‍ ഗ്രാമപഞ്ചായത്ത്

തീരം കാക്കാന്‍ കണ്ടല്‍ച്ചെടികള്‍ നട്ടു പിടിപ്പിക്കാനൊരുങ്ങി തുറവൂര്‍ ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് പഞ്ചായത്തിലെ തീരമേഖലകളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 800 തൊഴില്‍ ദിനങ്ങളാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴു വാര്‍ഡുകളില്‍ 1500 കണ്ടല്‍ചെടികളുള്ള നഴ്‌സറികളാണ് തയ്യാറാക്കുന്നത്. മുളങ്കുറ്റിയില്‍ മണലും ചകിരിച്ചോറും തുല്യ അനുപാതത്തില്‍ നിറച്ചാണ് കണ്ടല്‍ വിത്തുകള്‍ പാകി വളര്‍ത്തുന്നത്.

നഴ്സറിയില്‍ പരിപാലിക്കപ്പെടുന്ന ഈ കണ്ടല്‍ ചെടികള്‍ വളര്‍ച്ച എത്തിയതിനു ശേഷം അനുയോജ്യമായ മേഖലകളില്‍ നടുകയും പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യും. അടിക്കടിയുണ്ടാകുന്ന കടലേറ്റത്തില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Exit mobile version