Site icon Janayugom Online

ത്രിപുരയില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് മണിക് സര്‍ക്കാര്‍

ത്രിപുരയില്‍ സ്വാതന്ത്ര്യവും, നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് മുന്‍ മുഖ്യമന്ത്രിയും,സിപിഐ(എം) നേതാവുമായ മണിക് സര്‍ക്കാര്‍.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും, പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് എത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ അഭിപ്രായം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലും യഥാർത്ഥ വോട്ടർമാർക്ക് അവരുടെ വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാൻ കഴിഞ്ഞില്ല,വിവേകാനന്ദ ഗ്രൗണ്ടിൽ സിഐടിയു സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മണിക് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.

ഇത്തരമൊരു സാഹചര്യമുണ്ടായത് തെര‌‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടുമൂലമാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.ബിജെപി പ്രവർത്തകര്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ സിപിഐ(എം) ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് സംഭവിച്ചതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും അത്തരം പരാതികൾ പോലീസ് പരിശോധിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു,

ഇത്തവണ, യഥാർത്ഥവോട്ടർമാർക്ക് അവരുടെ ജനാധിപത്യ അവകാശങ്ങൾ ഭയമോ ഭീഷണിയോ കൂടാതെ വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടാകണമെന്നും ഓരോ വോട്ടറുടേയും വോട്ടവകാശം സംരക്ഷിക്കപ്പെടുന്നതിന് ഒരു അന്തരീക്ഷം സുഗമമാക്കണമെന്നും അദ്ദേഹംതെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മ്മിപ്പിച്ചു.

Eng­lish Summary:
Manik Sarkar told the Elec­tion Com­mis­sion to ensure fair elec­tions in Tripura

You may also like this video:

Exit mobile version