Site iconSite icon Janayugom Online

മണിപ്പൂര്‍ സംഘര്‍ഷം;ശവപ്പെട്ടി മാര്‍ച്ച് നടത്തി ഗോത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍

സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അക്രമത്തില്‍ കൊലപ്പെട്ടവരെ ആദരിക്കുന്നതിനായി നിശബ്ദ ശവപ്പെട്ടി മാര്‍ച്ച് നടത്തി ഗോത്രവര്‍ഗ വിദ്യാര്‍ത്ഥി സംഘടനകള്‍ .

സംസ്ഥാനത്തെ ചൂരാചന്ദ്പൂര്‍ ജില്ലയിലാണ് മാര്‍ച്ച് നടത്തിയത്.ജില്ലയിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ജില്ലാ ആശുപത്രയില്‍ നിന്ന് ജില്ലാ മിനി സെക്രട്ടറിയറ്റ് സ്ഥതി ചെയ്യുന്ന തുബോംഗിലേക്ക് ഹൈവേയിലുടെ മുന്നു കിലോമീറ്ററോളം മാര്‍ച്ച് നടത്തി.

കറുത്ത വസ്ത്രം ധരിച്ച് 100 ശവപ്പെട്ടികളുമായാണ് ഇവര്‍ മാര്‍ച്ച് നടത്തിയത്. ഗ്രാമവാസികള്‍ അവര്‍ക്ക് ആദരമര്‍പ്പിച്ച് ഹൈവേയില്‍ അണിനിരന്നു. മിനി സെക്രട്ടറിയേറ്റില്‍ എത്തിയതിന് ശേഷമാണ് ശവപ്പെട്ടികള്‍ ഇറക്കി വെച്ചത്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 40 സിവിള്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയും, ജന്തര്‍മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്തി.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘടനകള്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനവും അറിയിച്ചു.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നൂറുകണക്കിന് ചര്‍ച്ചുകള്‍ കത്തി നശിച്ചതിലും സംഘടനകള്‍ ദുഖം രേഖപ്പെടുത്തി.മണിപ്പൂരിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയിലൂടെ സംഘടകള്‍ പറഞ്ഞു.

Eng­lish Summary:
Manipur con­flict; Cof­fin march by trib­al stu­dent movements

You may also like this video:

Exit mobile version