Site iconSite icon Janayugom Online

മണിപ്പൂര്‍ സംഘര്‍ഷ ഭരിതം; അമിത്ഷായുടെ വസതിക്ക് മുന്നില്‍ മാര്‍ച്ച്

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും മണിപ്പൂരില്‍ കലാപം ശമിക്കുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിക്കുകയും. അര്‍ധസൈനിക വിഭാഗമായ അസം റെഫിള്‍സിലെ രണ്ടു സൈനികര്‍ക്കടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ നാലു വയസുകാരനേയും, അമ്മയേയും ‚ബന്ധുവിനേയും ആള്‍ക്കൂട്ടം ആംബുലന്‍സിലിട്ട് തീവെച്ച് കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി വരികയാണ്.

കുക്കി-സോമി-ഹമര്‍-മിസോസ് തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. മണിപ്പുരില്‍ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുക, ഗോത്രവിഭാഗക്കാര്‍ക്ക് സംരക്ഷണം നല്‍കുക, കുക്കികളുടെ ജീവനാണ് പ്രധാനം, ആര്‍ട്ടിക്കിള്‍ 356 അല്ല 355 തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച്.

പ്രതിഷേധം സമാധാനപരമാണെങ്കിലും അമിത് ഷായുടെ വസതിക്ക് മുന്നില്‍ പോലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. അമിത് ഷായെ കാണണമെന്നും കുക്കികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Eng­lish Summary:
Manipur con­flict; March in front of Amit Shah’s residence

You may also like this video:

Exit mobile version