മണിപ്പൂര്‍ കലാപത്തില്‍ അക്രമികളുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് സുപ്രീം കോടതി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജുഡീഷ്യല്‍ സമിതിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. കലാപക്കേസുകളില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കോടതി വിലയിരുത്തി.
കലാപത്തിനിടെ സ്ത്രീകളെ ആള്‍ക്കൂട്ടം മാനഭംഗപ്പെടുത്തുന്ന സംഭവം മറ്റ് സമുദായങ്ങളെ കീഴ്പ്പെടുത്തുന്ന വിധമുള്ള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം നീചപ്രവൃത്തികള്‍ ഉടനടി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബീരേന്‍ സിങ് സര്‍ക്കാരിന്റെ ഉദാസീന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്.
മണിപ്പൂരിലെ വിഷയങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച വനിതാ ജഡ്ജിമാരുടെ സംഘം മേയ് മൂന്നു മുതല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം സംബന്ധിച്ച് കൃത്യമായ വിവരശേഖരണം നടത്തണം.
സ്ത്രീകളുടെ അന്തസും അഭിമാനവും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ തത്വം കൂട്ടബലാത്സംഗങ്ങള്‍ പോലുള്ള അക്രമങ്ങളിലൂടെ ലംഘിക്കപ്പെടുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരം നീചമായ പ്രവൃത്തികള്‍ നിയന്ത്രിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ചുമതലപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
കുറ്റവാളികള്‍ തെളിവ് നശിപ്പിക്കാനും, രക്ഷപ്പെടാനും ശ്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
English Summary: Manipur Conflict; Role of police should also be investigated: Supreme Court
You may also like this video