Site icon Janayugom Online

ഒളിമ്പിക്സ് ജേതാവ് മീരാഭായ് ചനുവിന് മണിപ്പൂർ സിപിഐയുടെ ഉജ്ജ്വല സ്വീകരണം

ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍നേട്ടം സ്വന്തമാക്കിയ മീരാഭായ് ചനുവിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ സ്വീകരണം നല്‍കി. മീരാഭായ്‌യുടെ സ്വദേശമായ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ലംലായ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട നോങ്പോക്ക് കച്ചിങ് ഗ്രാമത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ വെള്ളി ;മെഡല്‍ ജേതാവിന് സ്വീകരണം ഒരുക്കിയത്. ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ. നാരാ സിങ് ഉപഹാരം സമര്‍പ്പിച്ചു. സംസ്ഥാന സെ­ക്രട്ടറി സോതിന്‍കുമാര്‍ അധ്യക്ഷനായി. എഐടിയുസി, എ­ഐ­­­വൈഎഫ്, എഐഎസ്എഫ്, കിസാന്‍സഭ തുടങ്ങിയ സംഘടനകള്‍ക്കു വേണ്ടിയും ഉപഹാരങ്ങള്‍ നല്‍കി.

ENGLISH SUMMARY:manipur cpi wel­comes olympic win­ner mirabai chanu

You may also like this video

Exit mobile version