Site icon Janayugom Online

മണിപ്പൂര്‍; കുക്കി എംഎഎല്‍മാര്‍ സഭാ സമ്മേളനം ബഹിഷ്കരിക്കും

കലാപം രൂക്ഷമായ മണിപ്പൂരില്‍ കുക്കി എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല. പാര്‍ട്ടി ഭേദമന്യേ കുക്കി നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സാമുദായിക നേതാക്കള്‍ അറിയിച്ചു. 21നാണ് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ചുരാചന്ദ്പൂരില്‍ നിന്നുള്ള കുക്കി ബിജെപി എംഎല്‍എ എല്‍ എം ഖൗട്ടേ അറിയിച്ചു. നേരത്തെ ആക്രമണം നേരിട്ട കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരു ബിജെപി എംഎല്‍എ ചികിത്സയില്‍ തുടരുകയാണ്. അതിനിടെ കുക്കികള്‍ക്ക് പ്രത്യേക ഭരണ നിര്‍വഹണ മേഖല ആവശ്യമാണെന്ന അവകാശം അംഗീകരിക്കാനാകില്ലെന്ന് മെയ്തി ഉന്നത സംഘടന അവകാശപ്പെട്ടു. എന്നാല്‍ കുക്കി എംഎല്‍എമാര്‍ക്ക് സമ്മേളനത്തില്‍ എത്താൻ താല്പര്യമുണ്ടെങ്കില്‍ സുരക്ഷ ഉറപ്പാക്കുമെന്നും സംഘടന വ്യക്തമാക്കി. 

Eng­lish Sum­ma­ry; Manipur; Kuki MALs will boy­cott the assembly

You may also like this video

Exit mobile version