മണിപ്പൂരിലെ നോനി ജില്ലയില്‍ സൈനിക ക്യാമ്പില്‍ മണ്ണിടിച്ചിലില്‍ 37 പേര്‍ മരിച്ചു. മരിച്ചവരില്‍ 23 പേര്‍ സൈനികരാണ്. പ്രദേശത്ത് 28 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റെയില്‍വെയുടെ ടുപുള്‍ യാര്‍ഡ് നിര്‍മ്മാണ് സ്ഥലത്തിന് സമീപമുള്ള ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പില്‍ ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ 34 പേരാണ് മരിച്ചത്. ഇവരില്‍ 23 പേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണ്. ഒൻപത് ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ
പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.
എന്നാല്‍ 13 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ 5 സാധാരണക്കാർ എന്നിവരെ രക്ഷപെടുത്തിയതായും നോനെ ഭരണകൂടം അറിയിച്ചു. കാണാതായവര്‍ക്കായി ഇന്ത്യന്‍ സൈന്യവും, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി, എൻഡി ആർ എഫ്, എസ് ഡി ആർ എഫ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. റയിൽവേ ലൈൻ നിർമാണത്തിലുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി എൻ. ബിരെൻ സിങ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിിച്ചു.
English Summary:Manipur landslide death toll rises to 37
You may also like this video