Site icon Janayugom Online

മണിപ്പുർ മണ്ണിടിച്ചിൽ; മരണം 42 ആയി

മണിപ്പുരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് മുകളിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. എട്ടി മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. മരിച്ചവരിൽ 27 പേർ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരും 15 പേർ സാധാരണക്കാരുമാണ്.

20ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് സൈനിക ഉദ്യോഗസ്ഥരും 17 സാധാരണക്കാരും ഉൾപ്പെടുന്നു. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായാണ് റിപ്പോർട്ട്.

ജൂൺ 29ന് രാത്രി തുപുൾ റയിൽവേ സ്റ്റേഷന് സമീപമുള്ള നിർമ്മാണ സ്ഥലത്തെ സൈനിക ക്യാമ്പിന് മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

Eng­lish summary;Manipur Land­slides; The death toll is 42

You may also like this video;

Exit mobile version