മണിപ്പൂരില്‍ നിയുക്ത എംപി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഊരുവിലക്ക്. ഔട്ടര്‍ മണിപ്പൂരില്‍ മത്സരിച്ച വിജയിച്ച കോണ്‍ഗ്രസ് എംപി ആല്‍ഫ്രഡ് കന്നദാം എസ് ആര്‍തര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച എസ് ഖോ ജോണ്‍, അലിസണ്‍ അബോന്‍മയി എന്നിവരെ ഏഴ് വര്‍ഷത്തേയ്ക്കാണ് യൂണൈറ്റഡ് നാഗാ കൗൺസിലിൽ (യുഎൻസി) വിലക്കിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഎൻസിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്ന് കാണിച്ചാണ് മൂന്നുപേര്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്. യുഎൻസി സെക്രട്ടറി എച്ച് ജെയിംസ് ഹൗവാണ് ഇക്കാര്യം അറിയിച്ചത്.