Site iconSite icon Janayugom Online

“56 ഇഞ്ച് നെഞ്ചളവ്, കണ്ണുകാണില്ല ചെവി കേള്‍ക്കില്ല”: പ്രധാനമന്ത്രിയെ കാണ്മാനില്ലെന്ന് പോസ്റ്റര്‍

മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം. കലാപം ആരംഭിച്ച് 51 ദിവസങ്ങള്‍ പിന്നിടുമ്പോ‍ഴും ഒരു നടപടിയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രധാനമന്ത്രിയെ കാണ്മാനില്ലെന്ന് തരത്തില്‍ പോസ്റ്ററുകളും പ്രതിഷേക്കാര്‍ പ്രചരിപ്പിക്കുകയാണ്.

“കാണ്മാനില്ല, നിങ്ങള്‍ ഈ മനുഷ്യനെ കണ്ടിരുന്നോ, പേര് നരേന്ദ്രമോഡി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് അമ്പത്താറ് ഇഞ്ച്, കണ്ണും കാണില്ല, ചെവിയും കേള്‍ക്കില്ല. അവസാനം ഇയാളെ കണ്ടത് മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍. മോഡിയുടെ ഒരു ചിത്രവും പോസ്റ്ററില്‍ ഉണ്ട്. കഴിഞ്ഞ ദിവസം മോഡി നടത്തിയ ‘മന്‍ കി ബാത്ത്’ ല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഒരു വാക്ക് പോലും പറയാത്തത് ജനങ്ങളെ ചൊടിപ്പിച്ചു. മന്‍ കി ബാത്ത് സംപ്രേഷണം ചെയ്ത റേഡിയകള്‍ എറിഞ്ഞും ചവിട്ടിയും തകര്‍ത്താണ് മണിപ്പൂരികള്‍ ഇതിനെതിരെ പ്രതികരിച്ചത്.

സമാധാന അന്തരീക്ഷമായിരുന്ന ഒരു സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കണ്ട ഭാവം നടിക്കാതെ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന 50ാം ദിവസം അമേരിക്കയിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രിയോട് കടുത്ത അമര്‍ഷമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

Eng­lish Sum­ma­ry: Manipur: PM’s silence adds to anger, frus­tra­tion amid violence
You may also like this video

Exit mobile version