Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം: മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം

സാമുദായിക കലാപത്തില്‍ കലുഷിതമായ മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിയ്ക്കായി മുറവിളി. കലാപം ശമിക്കാത്ത സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി വിഭാഗം കുക്കി വിഭാഗം എംഎല്‍എമാരണ് മുന്നോട് വന്നിരിക്കുന്നത്. കലാപത്തിനു കാരണക്കാരന്‍ ബിരേന്‍ സിങ് മാത്രമാണെന്നും കലാപത്തില്‍ 80 ലേറെ പേര്‍ മരിക്കാന്‍ കരണക്കാരന്‍ മുഖ്യമന്ത്രിയാണന്നും കുക്കി വിഭാഗം എംഎല്‍എമാര്‍ ആരോപിക്കുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒക്കം ഹോകിപ് അടക്കമുള്ള നേതാകളും ബിരേന്‍ സിങിന്റെ രാജി ആവശ്യത്തില്‍ പിന്തുണ നല്‍കുന്നുണ്ട്. 2015 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണവേളയില്‍ നടന്ന സമുദായിക കലപാത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഓഖ്റാം ഇബോബിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിരേന്‍ സിങ് അതേ മാതൃക പിന്തുടരുകയാണ് വേണ്ടതെന്നും കുക്കി വിഭാഗം എംഎല്‍എമാര്‍ പറയുന്നു.
സാമുദായിക കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ബിജെപി എംഎല്‍എ രഘുമണി സിങ് മണിപ്പൂര്‍ റിന്യുവബിള്‍ എനര്‍ജി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി രാജി വെച്ചതിന് പിന്നലെ കൂടുതല്‍ നേതാക്കളും കേര്‍പ്പറേഷന്‍ ചെയര്‍മാന്‍ പാദവി രാജി വച്ച് മുന്നോട്ട് വന്നു. പി ബ്രോജന്‍ സിങ്, കരം ശ്യം, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് തിക്ചേം രാധേശ്യം എന്നിവരാണ് രാജി വെച്ചത്.
ഇതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തിന് പിറകില്‍ തീവ്രവാദികളാണെന്ന് പരസ്യപ്രതികരണം നടത്തിയ മുഖ്യമന്ത്രിയുടെ വാദത്തെ നിരാകരിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്റെ പ്രസ്താവന ഉണ്ടായതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇരുവിഭാഗം സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സംഭവവികാസങ്ങള്‍ സായുധ കലാപമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്ത് സുപ്രീം കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക സമിതി കലാപത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഗോത്ര വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂര്‍ ഗോത്ര വിഭാഗം കമ്മിഷന്‍ അടക്കമുള്ള സംഘടനകളാണ് സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. 80 ലേറെ പേരുടെ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ഇടവരുത്തിയ സംഭവങ്ങള്‍ പ്രത്യേക സമിതി അന്വേഷിച്ച് യഥര്‍ത്ഥ വസ്തുത പുറത്ത് കൊണ്ട് വരണം. കുക്കി, സോമി, മിസോ, ഹമര്‍ വിഭാഗം ഗോത്രങ്ങളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.
eng­lish summary;Manipur riots: Pres­sure for CM’s resignation
you may also like this video;

Exit mobile version