Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച അനുവദിച്ചില്ല; രാജ്യസഭ സ്തംഭിച്ചു

RSRS

മണിപ്പുര്‍ കലാപത്തിന്‍മേല്‍ ചര്‍ച്ച അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ നിര്‍ത്തിവച്ച രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചട്ടം 267 പ്രകാരമുള്ള ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് 3.30 ഓടെ ആരംഭിച്ച രാജ്യസഭ നടപടികള്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത്. നേരത്തെ നിര്‍ത്തിവച്ച സഭാ നടപടികള്‍, മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വീണ്ടും 3.30ന് ചേരുകയായിരുന്നു. ഹ്രസ്വചര്‍ച്ച തുടങ്ങാന്‍ ബിജെപി എംപിയെ അധ്യക്ഷന്‍ ക്ഷണിച്ചു. 

സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ബോധപൂർവം സഭ തടസപ്പെടുത്തുകയാണെന്നും രാജ്യസഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ചട്ടം 267 പ്രകാരം മറ്റ് സഭാ നടപടികൾ മാറ്റിവച്ച് അടിയന്തര പ്രാധാന്യത്തോടെ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിപ്പുർ കത്തുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പ്രതിഷേധത്തിൽ ഇരുസഭകളും തടസപ്പെട്ടു. മണിപ്പുരിൽ ഗുരുതര സാഹചര്യമാണെന്നും ദുരിതാശ്വാസ ക്യാംപുകളിലെ സ്ഥിതി പരിതാപകരമാണെന്നും സംസ്ഥാനം സന്ദർശിച്ച ‘ഇന്ത്യ’ മുന്നണി എംപിമാർ പ്രതിപക്ഷ നേതൃയോഗത്തെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതിർന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് പ്രതിഷേധിച്ചിറങ്ങിയ പ്രതിപക്ഷത്തോട് സീറ്റുകളില്‍ ചെന്നിരിക്കാന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. അതേസമയം സഭാ നടപടികള്‍ തടസപ്പെട്ടതോടെ സഭ വീണ്ടും നിര്‍ത്തിവയ്ക്കുകയായിരുന്നു.

Eng­lish Sum­ma­ry: Manipur riots; Rajya Sab­ha stalled

You may also like this video

Exit mobile version