Site iconSite icon Janayugom Online

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം; നാലുപേര്‍ മരിച്ചു, 4 പേരെ കാണാതായി

മണിപ്പൂരിൽ വീണ്ടും ആക്രമണം. ചുരാചന്ദ്പൂർ അതിർത്തിയിൽ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്ക്.

ഇന്നലെ രാത്രിയും ഇന്നു രാവിലെയും മണിപ്പൂരിൽ വിവിധയിടങ്ങളിൽ വെടിവയ്പുണ്ടായി. അതിർത്തി ജില്ലകളായ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ചുരാചന്ദ്പൂരിൽ കുക്കി ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. മെയ്തേയ് സമുദായത്തിൽപ്പെട്ടവരാണ് മരിച്ചത്.

പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. മേഖലയിൽ കൂടുതൽ സൈനിക വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്.

അതിനിടെ, ബിഷ്ണുപൂരിൽ നാലുപേരെ കാണാതായി. മെയ്തേയ് സമുദായത്തിൽപ്പെട്ട എ ദാരാ സിംഗ്, ഒ റോമൻ, ടി ഇബോംച, മകൻ ടി ആനന്ദ് എന്നിവരെ ഇന്നലെ മുതൽ കാണാതായതായി വാംഗൂ ഗ്രാമവാസികൾ പറഞ്ഞു.ആയുധധാരികളായ കുക്കി വിഭാഗമാണ് ഇവരെ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തതെന്നാണ് നിഗമനം. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry: Manipur vio­lence: Four miss­ing after fresh fir­ing in Bishnupur
You may also like this video

Exit mobile version