Site iconSite icon Janayugom Online

സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; മൻ കി ബാത്ത് ബഹിഷ്കരിച്ച് ജനങ്ങള്‍

മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്കരിച്ച് ജനങ്ങൾ. സംസ്ഥാനത്തെ വംശീയകലാപത്തിൽ നരേന്ദ്ര മോഡി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പ്രതിഷേധ പ്രകടനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മോഡിക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രധിഷേധക്കാര്‍ മന്‍ കി ബാത്ത് കേള്‍ക്കുന്ന റേഡിയോസെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നത്വീഡിയോയില്‍ കാണാം. 

ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിങ്ജാമേ മാർക്കറ്റിലും കാക്ചിങ് ജില്ലയിലുമാണ് പ്രതിഷേധം നടന്നത്. ‘മൻ കി ബാത്തിലെ നാടകം വേണ്ടെന്നും മൻ കി മണിപ്പൂർ ആണ് വേണ്ട’തെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മൻ കി ബാത്തിന്റെ 102–ാം പതിപ്പിൽ അടിയന്തരാവസ്ഥയാണ് പ്രധാനമന്ത്രി പരാമർശിച്ചത്. അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിപ്പൂരിലെ സംഘർഷത്തെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാഞ്ഞതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. 

Eng­lish Summary:Manipur with­out con­flict; Peo­ple boy­cott Mann Ki Baat

You may also like this video

Exit mobile version